ബാബറി മസ്ജിദ് ദിനം; കാസര്‍ഗോഡ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

150 06/12/2017 admin
img

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് ദേശിയ പാതയില്‍ തലപ്പാടിക്ക് സമീപമാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്.ഇതേ തുടര്‍ന്ന് ഇതു വഴിയുള്ള സ്വകാര്യ ബസ്സ് സര്‍വ്വീസ് ഉള്‍പ്പടെ നിര്‍ത്തിവെച്ചു. ഹോസങ്ങാടി വഴി തലപ്പടിയില്‍ നിന്നും ആനക്കല്ലിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ബസ്സിലെ യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറിക്ക് നേരെ ഉപ്പള ഹിദായത്തു നഗറില്‍ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തി. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സിന് നേരെയും ഉപ്പള കെയ്കംബയില്‍ വെച്ച്‌ കല്ലേറുണ്ടായി. മഞ്ചേശ്വരം ,കുംബ്ലെ എന്നി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട് .