ശബരിമല സന്നിധാനത്ത് നിന്നും അനധികൃത മദ്യവും പതിനയ്യായിരം രൂപയുടെ പുകയില ഉത്പന്നങ്ങളും പൊലീസ് പിടികൂടി

56 07/12/2017 admin
img

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും അനധികൃത മദ്യവും പതിനയ്യായിരം രൂപയുടെ പുകയില ഉത്പന്നങ്ങളും പൊലീസ് പിടികൂടി. മൂന്ന് കേസുകളിലായി നാലു പേരെയാണ് സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത മദ്യവും പുകയില ഉത്പന്നങ്ങളും ശബരിമലയില്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അനില്‍കുമാറില്‍ നിന്നാണ് മദ്യം പിടികൂടിയത്. പാണ്ടിത്താവളത്തിനു സമീപത്തു നിന്നുമാണ് പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടിയത്. രണ്ടു കേസുകളിലായി കോട്ടയം തണ്ണീര്‍ മുക്കം സ്വദേശി സുധാകരന്‍, പൂഞ്ഞാര്‍ സ്വദേശി ബാബുരാജ്, തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി സുരേന്ദ്രന്‍ നായര്‍ എന്നിവരെ അറസ്റ്റു ചെയ്തു. സന്നിധാനം എസ്‌ഐ പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.