ബസ് സ്ക്കൂട്ടറിലിടിച്ച്‌ ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം

313 07/12/2017 admin
img

ചെങ്ങന്നൂര്‍ ; ബസ് സ്ക്കൂട്ടറിലിടിച്ച്‌ ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം തിരുവല്ല കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകനും 2014 ല്‍ കശ്മീരില്‍ നിന്നു കന്യാകുമാരി വരെ കാറില്‍ 3,888 കിലോമീറ്റര്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ടു പൂര്‍ത്തിയാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടവും നേടിയ വിനു കുര്യന്‍ ജേക്കബ് (25) ആണു മരിച്ചത്. പുത്തന്‍വീട്ടില്‍പടി റെയില്‍വേ മേല്‍പാലത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചു വീട്ടില്‍ പോയി മടങ്ങുകയായിരുന്ന വിനു സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിരെയെത്തിയ ബസും കൂട്ടിയിടിക്കുകയായിരുന്നെന്നും സംഭവസ്ഥലത്ത് വച്ചുതന്നെ വിനു മരിച്ചെന്നും പോലീസ് പറഞ്ഞു.