മൊബൈല്‍ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടില്ല!!

273 07/12/2017 admin
img

ന്യൂഡല്‍ഹി: മൊബൈല്‍ നമ്ബര്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടില്ല. ഫെബ്രുവരി ആറിനകം തന്നെ ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചു. വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ആധാര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്. ആധാര്‍ കേസുകള്‍ ഇനി ഭരണഘടനാ ബെഞ്ചാകും പരിഗണിക്കുകയെന്നും ഇടക്കാല സ്റ്റേ വേണമോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.