ജിമിക്കി കമ്മലിനൊപ്പം ചുവടുവയ്ക്കുന്ന ജാക്കിചാന്‍ ; വീഡിയോ വൈറല്‍ - VIDEO

450 07/12/2017 admin
img

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലിനൊപ്പം ചുവടുവയ്ക്കുന്നവരുടെയും പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. അതിര്‍ത്തികള്‍ കടന്ന് മുന്നേറിയ ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. അത്രയ്ക്കും കിടിലനാണ് എഡിറ്റിംഗ്. ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.