ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. സി40 റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി

157 12/01/2018 admin
img

ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. സി40 റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 5.29 നാണ് 28 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ തുടങ്ങിയത്. കാര്‍ട്ടോസാറ്റ് 2 സീരീസിലൂടെ ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമാണു ഭ്രമണപഥത്തിലെത്തുന്നത്. പി.എസ്.എല്‍.വി. സി40 റോക്കറ്റിന്റെ 42 -ാമത്തെ വിക്ഷേപണമാണിത്. കാര്‍ട്ടോസാറ്റ് 2 വിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 613 കിലോയുമാണ്. ഓഗസ്റ്റ് 31 നു നടന്ന പി.എസ്.എല്‍.വി. വിക്ഷേപണം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ഐ.എസ്.ആര്‍.ഒ. അടുത്ത ശ്രമത്തിനൊരുങ്ങുന്നത്.