എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാമിനെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല

143 12/01/2018 admin
img

കോഴിക്കോട്: എകെജിയെ ബാലപീഡകനെന്ന് വിളിച്ച വിടി ബല്‍റാമിനെ തള്ളി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. എകെജിയെ കുറിച്ച്‌ ബല്‍റാം അത്തരത്തില്‍ പറയരുതായിരുന്നു. ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്നും ശശികല പറഞ്ഞു. വിടി ബല്‍റാം എംഎല്‍എയ്ക്ക് പിന്തുണ നല്‍കിയ കെ.സുരേന്ദ്രന്‍റെ നിലപാടുകളെ എതിര്‍ത്താണ് ശശികല രംഗത്തെത്തിയത്. ആശയങ്ങളോടോ പരിപാടികളോടോ വിയോജിപ്പുണ്ടെങ്കില്‍ അതാണ് പറയേണ്ടിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബു മരിച്ചു പോയ ഒരാള്‍ തന്റെ ആത്മകഥയില്‍ എകെജി തന്നെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച്‌ പ്രശ്നമാക്കുന്നതിനോട് യോജിക്കുന്നില്ല എന്നും കെ. പി. ശശികല പറഞ്ഞു. എല്ലാവരേയും വ്യക്തിഹത്യ നടത്തുന്ന ഒരാളാണ് ബല്‍റാം.മോദിജിയേയും എന്നേയും ശോഭ സുരേന്ദ്രനേയുമൊക്കെ പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഉപയോഗിച്ച്‌ വിമര്‍ശിച്ചയാളാണ്. ഞങ്ങളൊക്കെ അത് കേട്ടു വിട്ടില്ലേ. പക്ഷെ ഇവിടെ ബല്‍റാം പറയാന്‍ പാടില്ലാത്തത് പറയുകയും ചെയ്തു, അതിനെക്കാളേറെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സഖാക്കള്‍ ചെയ്യാനും തുടങ്ങിയെന്നും ശശികല പറഞ്ഞു.