ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി

155 12/01/2018 admin
img

തിരുവനന്തപുരം: സീറ്റ് ക്രമീകരിച്ചതില്‍ അവഗണനയെന്ന് ആരോപിച്ച്‌ ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപോയി. വ്യവസായികള്‍ അടക്കമുള്ളവര്‍ക്ക് പിന്നിലായിട്ടാണ് തനിക്ക് സീറ്റ് നല്‍കിയത്. ഇത് അവഗണനയാണെന്ന് ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്. നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30നാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനം തുടങ്ങുക. 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച്‌ സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും.