കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു

278 13/01/2018 admin
img

കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളത്തെ കെഎസ്‌ആര്‍ടിസി പെന്‍ഷണറുടെ ഭാര്യയായ തങ്കമ്മയാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു.