മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരോട്​ മൃദുസമീപനം വേണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ സംസ്​ഥാന പൊലീസ്​ മേധാവിയുടെ നിര്‍ദേശം

259 13/01/2018 admin
img

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരോട്​ മൃദുസമീപനം വേണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ സംസ്​ഥാന പൊലീസ്​ മേധാവിയുടെ നിര്‍ദേശം. എന്നാല്‍, ഇവരോട്​ ഉള്‍പ്പെടെയുളള പൊലീസി​െ​​ന്‍റ പെരുമാറ്റം മാന്യമായിരിക്കുകയും വേണം. സംസ്​ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറക്കുക ലക്ഷ്യ​മിട്ട്​ പരിശോധന ശക്ത​മാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്​റ ജില്ല പൊലീസ്​ മേധാവികള്‍ക്ക്​ നിര്‍ദേശം നല്‍കി. 2016നെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും ഗുരുതര പരിക്കേറ്റവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കാമറ നിരീക്ഷണം ശക്തമായതോടെ ദേശീയപാതയിലെ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ദേശീയപാതയില്‍ കൂടുതല്‍ കാമറകള്‍ സ്​ഥാപിക്കുന്നതിന് പദ്ധതിയുണ്ട്. സംസ്​ഥാന പാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ് കാണുന്നത്. ഏറ്റവുമധികം അപകടത്തില്‍പെടുന്നത്​ ഇരുചക്ര വാഹനങ്ങളാണ്​. മൊത്തം അപകടത്തില്‍ 60 ശതമാനവും ഇൗ വാഹനങ്ങളാണ്​. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ്​, ലോറി, ജീപ്പ് എന്നിവ അപകടത്തില്‍പെടുന്നത്​ കുറഞ്ഞിട്ടുണ്ട്​. എന്നാല്‍, അപകടത്തില്‍പെടുന്ന മിനിബസുകളുടെയും കാറുകളുടെയും എണ്ണം കൂടുകയാണ്​. സ്വകാര്യ കാറുകളുടെ അപകടവും കൂടി. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കു​െന്നന്ന​ും നാലുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ​െബല്‍റ്റ് ധരിക്കു​െന്നന്നും പരിശോധനയില്‍ ഉറപ്പാക്കണം. രാത്രിയിലാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്. ൈഡ്രവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാണ് പ്രധാന കാരണം. അതിനാല്‍ രാത്രികാല പരിശോധന ശക്തമാക്കണം. ൈഡ്രവര്‍മാര്‍ക്ക് വാഹനം നിര്‍ത്തി കടുംചായ, കാപ്പി എന്നിവ നല്‍കുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടണം. നാലുവരിപാതകളില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും അനധികൃത പാര്‍ക്കിങ് ഒഴിവാക്കുന്നതിനും ശക്തമായ നടപടിയെടുക്കണം. ഇരുചക്രവാഹന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്​കൂളുകളിലും കോളജുകളിലും ട്രാഫിക് ബോധവത്കരണം ശക്തമാക്കണം. റെയ്സിങ്, ഓവര്‍ സ്​പീഡ് നടക്കുന്ന പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദേശിച്ചു.