കര്‍ഷകന്റെ കാന്‍സര്‍ ബാധിച്ച കാല്‍ മുറിച്ചു മാറ്റാതെ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ചികിത്സിച്ചു മാറ്റി

179 13/01/2018 admin
img

തൃശ്ശൂര്‍: വന്‍തുക ചികിത്സയ്ക്ക് മുടക്കിയതിന് പിന്നാലെ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും മുറിച്ചു മാറ്റണമെന്ന് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ വിധിയെഴുതിയ കേസ് കാല്‍ മുറിച്ചു മാറ്റാതെ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ചികിത്സിച്ചു മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ കരുതലോടെയുള്ള ശുശ്രൂഷയില്‍ കാല്‍ നഷ്ടമാകാതെ രക്ഷപ്പെട്ടത് പാലക്കാട് തെങ്കുറിശ്ശി വിളയന്‍ ചാത്തന്നൂര്‍ ഗുരുവായൂരപ്പന്‍ എന്ന 62 കാരനാണ്. തുടയെല്ലിലും മുട്ടിലും കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കൃഷിക്കാരന്‍ കൂടിയായ ഗുരുവായൂരപ്പന്റെ ഇടതുകാല്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റണമെന്നായിരുന്നു ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ഒരു മാസം മുമ്ബ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയപ്പോള്‍ എല്ലുരോഗ വിദഗ്ദ്ധന്‍ ഡോ. കെ. ബാലഗോപാല്‍ എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞപ്പോള്‍ ഗുരുവായൂരപ്പന്‍ പോലും വിശ്വസിച്ചില്ല. എന്നാല്‍ കാല്‍ മുറിക്കുന്നതിന് പകരം രോഗം ബാധിച്ച തുടയെല്ലും കാല്‍മുട്ടും മാത്രം ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും പകരം അതേ അളവിലുള്ള കൃത്രിമ തുടയെല്ലും കാല്‍മുട്ടും വെച്ചു പിടുപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ഗുരുവായൂരപ്പന്‍ ഇപ്പോള്‍ നടന്നു തുടങ്ങിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വേണ്ടി വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ചികിത്സാസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുക കൂടിയായപ്പോള്‍ സംഗതി സൂപ്പറായി. ഇപ്പോള്‍ കാല്‍ മുറിച്ചു മാറ്റാതെ തന്നെ കാന്‍സര്‍ ഭേദമാക്കിയ ഡോ. ബാലഗോപാലിനും സഹായികളായിരുന്ന ഷെറി ഐസക്, ഡോ. സുബ്രഹ്മണ്യന്‍, ഡോ. മായ, പി.ജി. ഡോക്ടര്‍മാര്‍ എന്നിവരും ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു. കാല്‍ മുറിക്കാതെ കാന്‍സര്‍ ബാധയെ തൂത്തെറിഞ്ഞു ; സ്വകാര്യ ആശുപത്രി മുറിക്കാനൊരുങ്ങിയ കാല്‍ ഗവ.മെഡിക്കല്‍ കോളേജ് രക്ഷപ്പെടുത്തി; തികച്ചും സൗജന്യമായി തൃശ്ശൂര്‍: വന്‍തുക ചികിത്സയ്ക്ക് മുടക്കിയതിന് പിന്നാലെ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും മുറിച്ചു മാറ്റണമെന്ന് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ വിധിയെഴുതിയ കേസ് കാല്‍ മുറിച്ചു മാറ്റാതെ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ചികിത്സിച്ചു മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ കരുതലോടെയുള്ള ശുശ്രൂഷയില്‍ കാല്‍ നഷ്ടമാകാതെ രക്ഷപ്പെട്ടത് പാലക്കാട് തെങ്കുറിശ്ശി വിളയന്‍ ചാത്തന്നൂര്‍ ഗുരുവായൂരപ്പന്‍ എന്ന 62 കാരനാണ്. തുടയെല്ലിലും മുട്ടിലും കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കൃഷിക്കാരന്‍ കൂടിയായ ഗുരുവായൂരപ്പന്റെ ഇടതുകാല്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റണമെന്നായിരുന്നു ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ഒരു മാസം മുമ്ബ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിയപ്പോള്‍ എല്ലുരോഗ വിദഗ്ദ്ധന്‍ ഡോ. കെ. ബാലഗോപാല്‍ എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞപ്പോള്‍ ഗുരുവായൂരപ്പന്‍ പോലും വിശ്വസിച്ചില്ല. എന്നാല്‍ കാല്‍ മുറിക്കുന്നതിന് പകരം രോഗം ബാധിച്ച തുടയെല്ലും കാല്‍മുട്ടും മാത്രം ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും പകരം അതേ അളവിലുള്ള കൃത്രിമ തുടയെല്ലും കാല്‍മുട്ടും വെച്ചു പിടുപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ഗുരുവായൂരപ്പന്‍ ഇപ്പോള്‍ നടന്നു തുടങ്ങിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വേണ്ടി വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ചികിത്സാസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുക കൂടിയായപ്പോള്‍ സംഗതി സൂപ്പറായി. ഇപ്പോള്‍ കാല്‍ മുറിച്ചു മാറ്റാതെ തന്നെ കാന്‍സര്‍ ഭേദമാക്കിയ ഡോ. ബാലഗോപാലിനും സഹായികളായിരുന്ന ഷെറി ഐസക്, ഡോ. സുബ്രഹ്മണ്യന്‍, ഡോ. മായ, പി.ജി. ഡോക്ടര്‍മാര്‍ എന്നിവരും ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു.