ബിഹാറിലെ നവാഡയിലെ സന്ത് കുടിര്‍ ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി

350 13/01/2018 admin
img

പാറ്റ്ന: ബിഹാറിലെ നവാഡയിലെ സന്ത് കുടിര്‍ ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ആശ്രമത്തിലെ മുഖ്യ തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ട ബലാത്സംഗം നടത്തിയത്. സന്യാസിമാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശ്രമത്തിലെ മുഖ്യ തലവന്‍ ഉള്‍പ്പടെ കേസിലെ 13 പ്രതികളും ഒളിവിലാണ്. ആശ്രമ തലവനായ തപസ്യാനന്ദിനും കൂട്ടാളികള്‍ക്കും എതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആശ്രമത്തിലെ സന്യാസിമാരെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് തപസ്യാനന്ദ. കഴിഞ്ഞമാസം ഡിസംബര്‍ 4 ന് ആശ്രമത്തിന്റെ തലവനും മറ്റ് പന്ത്രണ്ടു പേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് സന്യാസിമാര്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് വികാസ് ബര്‍മ്മന്‍ അറിയിച്ചു. പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് എല്ലായിടങ്ങളിലും പതിച്ചതായി പൊലീസ് അറിയിച്ചു. സന്യാസിമാര്‍ നല്‍കിയ പരാതി പ്രകാരം ജനുവരി 9 ന് പൊലീസ് സന്തിര്‍ കുടി ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ആശ്രമം പൂട്ടി സീല്‍ ചെയ്തായും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രമത്തിലേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.