കായംകുളം എംഎല്‍എ അഡ്വ യു പ്രതിഭാഹരി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു

285 13/01/2018 admin
img

ആലപ്പുഴ: കായംകുളം എംഎല്‍എ അഡ്വ യു പ്രതിഭാഹരി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. പത്തുവര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്ന് പ്രതിഭാഹരി ഹര്‍ജിയില്‍ പറയുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരി സ്വന്തം കുട്ടിയെ കുറിച്ച്‌ അന്വേഷിക്കുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഇരുവരെയും ഒന്നിപ്പിക്കാന്‍ ഇന്നലെ കോടതി നടത്തിയ കൗണ്‍സിലിങ് പരാജയപ്പെട്ടിരുന്നു. ഭര്‍ത്താവ് ഹരി ഒന്നിച്ചു ജീവിക്കാമെന്ന നിലപാടിലാണ്. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടത്തും.