മഹാരാഷ്ട്രയില്‍ ബോട്ടപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു

35 13/01/2018 admin
img

മുംബൈ: മഹാരാഷ്ട്രയില്‍ ബോട്ടപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ ദഹാനു കടല്‍തീരത്താണ് അപകടമുണ്ടായത്. 40 ഓളം വിദ്യാര്‍ഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്. 30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്.