പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

289 13/01/2018 admin
img

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2014 മെയ് 21 നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് പൊലീസ് കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചത്. കസ്റ്റഡിയിലുണ്ടായിരുന്ന ശ്രീജിവ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് അറിയിച്ചത്. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സമരം ചെയ്യുകയാണ്. പൊലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നത് കൊണ്ട് പൊലീസുകാര്‍ തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ വാദം. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടരുകയായിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.