ആമി സിനിമയ്ക്കെതിരായി സമൂഹമാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവായ അവലോകന റിപ്പോര്‍ട്ടുകള്‍ കാണാതാകുന്നതിന് താന്‍ ഉത്തരവാദിയല്ലെന്ന് സംവിധായകന്‍ കമല്‍!!

199 12/02/2018 admin
img

കോഴിക്കോട്: ആമി സിനിമയ്ക്കെതിരായി സമൂഹമാധ്യമങ്ങളില്‍ വരുന്ന നെഗറ്റീവായ അവലോകന റിപ്പോര്‍ട്ടുകള്‍ കാണാതാകുന്നതിന് താന്‍ ഉത്തരവാദിയല്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മോശം റിവ്യൂകള്‍ക്കെതിരെ പരാതിപ്പെടാന്‍ നിര്‍മ്മാതാവിന് അവകാശമുണ്ടെന്നും അതില്‍ താനിടപെടില്ലെന്നും കമല്‍ വ്യക്തമാക്കി. ആമി സിനിമ മിമിക്രി അല്ലെന്നും മഞ്ജു വാര്യര്‍ക്ക് പകരം വിദ്യാ ബാലനായിരുന്നെങ്കില്‍ വിജയിക്കില്ലായിരുന്നെന്നും കമല്‍ വ്യക്തമാക്കി. ആമി ചര്‍ച്ചാവിഷയമാകുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ കമല്‍ ഇങ്ങനെ വെളിപ്പെടുത്തിയത്.