കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

207 12/02/2018 admin
img

ന്യൂഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതിയില്‍ പിടിമുറുക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് തിരിച്ചടി. കന്നട കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര്‍ കമ്ബാറിനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി പിന്തുണയോടെ മത്സരിച്ച ഒഡീഷ എഴുത്തുകാരി പ്രതിഭാ റായിയെ 29ന് എതിരെ 56 വോട്ടുകള്‍ക്കാണ് ചന്ദ്രശേഖര്‍ കമ്ബാര്‍ തോല്‍പ്പിച്ചത്.