ഡിജിപി ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താന പുതിയ വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കും!

192 12/02/2018 admin
img

തിരുവനന്തപുരം: ഡിജിപി ഡോ. നിര്‍മ്മല്‍ ചന്ദ്ര അസ്താന പുതിയ വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായും പൊലീസ് മേധാവിയായും ഡിജിപി ലോക്നാഥ്‌ ബഹ്റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസ്താനയെ നിയമിക്കുന്നത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്‍. സി അസ്താന. നിലവില്‍ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ബഹ്റ വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അസ്താനയെ വിജിലന്‍സ് ഡയറക്ടറായി ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്.