മരണാനന്തരം അമ്മയുടെ കണ്ണ് മകന് ദാനം നല്‍കി!!

137 12/02/2018 admin
img

അവയവ ദാനത്തിനത്തിന്‍റെ മഹത്വം മാത്രമല്ല, കേട്ടാല്‍ കണ്ണുനനയുന്ന ജീവതകഥകൂടിയാണ് ആലപ്പു‍ഴയില്‍ നിന്ന് പുറത്തുവരുന്നത്. താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ഭാര്യ രമാദേവിയാണ് പണ്ട് തന്‍റെ കയ്യബന്ധം കൊണ്ട് കാ‍ഴ്ച നഷ്ടമായ മകന്‍ ഗോകുല്‍രാജി(27)ന് മരണാനന്തരം കണ്ണ് ദാനം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. ഒരാഴ്ച മുമ്ബ് വൈകിട്ട് ഇളയ മകന്‍ രാഹുല്‍രാജിനൊപ്പം യാത്രചെയ്യുമ്ബോള്‍ ബൈക്കില്‍നിന്നു തെറിച്ചുവീണാണ് രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റത്. ചുനക്കര തെക്ക് എന്‍.എസ്.എസ് സ്കൂളിന് മുന്നിലായിരുന്നു അപകടം. രമാദേവിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്‍റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ഇതിലൊരെണ്ണമാണു മകന് വെളിച്ചമാകുന്നത്. ആറാം വയസിലാണു ഗോകുലിന്‍റെ ഇടതു കണ്ണു നഷ്ടമായത്. രമാദേവിയുടെ കൈയില്‍നിന്ന് കുതറിയോടിയ പശുവില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കയ്യബന്ധംപിണഞ്ഞത്. മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. എന്നാല്‍ ഇതിലൊരെണ്ണം ഗോകുലിന്‍റെ കണ്ണില്‍വീണ് കാ‍ഴ്ച നഷ്ടമാവുകയായിരുന്നു ജീവിച്ചിരിക്കെ തന്‍റെ കണ്ണുകളിലൊന്ന് മകനു നല്‍കാന്‍ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഗോകുല്‍ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാന്‍ ഗോകുല്‍ വിസമ്മതിച്ചു. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധപൂര്‍വ്വം ഗോകുലിനെ കൊണ്ട് സമ്മതിക്കുകയായിരുന്നു. ബി.എസ്.സി നഴ്സിങ് ബിരുദധാരിയാണു ഗോകുല്‍. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.