ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ മുതല്‍ ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല പണിമുടക്ക്!!

191 14/02/2018 admin
img

തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ മുതല്‍ ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും നാളെ മുതല്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച്‌ കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. കടലില്‍ മത്സ്യബന്ധനം നടത്തി കൊണ്ടിരിക്കുന്ന മുഴുവന്‍ ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്തെത്തിക്കണമെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നീണ്ടകരയടക്കമുള്ള ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. അതിരൂക്ഷമായ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കൊണ്ട് കഴിഞ്ഞ മാസവും വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തിയിരുന്നു.