പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്

206 14/02/2018 admin
img

ബല്ല്യ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. ഇരുവര്‍ക്കുമെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്. രോഹിത് വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സികന്ദര്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടയാളാണ് രോഹിത് വര്‍മ്മ. എന്നാല്‍ ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോ എന്നും വ്യക്തമല്ല. പോലീസ് ഇതേകുറിച്ച്‌ മൗനം പാലിക്കുകയാണ്. ഫേസ്ബുക്ക് കൂടാതെ ട്വിറ്ററിലും ഇയാള്‍ മോഡിക്കും യോഗിക്കും എതിരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിലുള്ള രോഷവും ന്യൂനപക്ഷങ്ങളോടുള്ള പ്രതികരണവുമാണിയാള്‍ പങ്കുവെച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.