യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍

36 14/02/2018 admin
img

യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂര്‍ പൊലീസ് ചോദ്യം ചെയ്തു. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും സംഘര്‍ഷവുമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. സിപിഎം പ്രവര്‍ത്തകരെയും സിഐടിയു അംഗങ്ങളെയുമാണ് കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്. അതേസമയം, കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്. നേരത്തെ, സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വി.ഡി. സതീശനും കെ. സുധാകരനും ആരോപണമുന്നയിച്ചിരുന്നു.