വിവാഹത്തിന് ശേഷമാണ് ശരിക്കും പ്രണയിക്കാന്‍ സാധിക്കുന്നതെന്ന് അനുസിത്താര !!

277 14/02/2018 admin
img

കൊച്ചി: മലയാളത്തില്‍ ഇന്നത്തെ നായികമാരില്‍ മലയാളിത്തം ഉള്ള നായിക എന്നാണ് അനു സിത്താരയെക്കുറിച്ച്‌ പറയുന്നത്. മികച്ച വേഷങ്ങളിലൂടെ സിനിമ പ്രേമികളുടെ ഇഷ്ടതാരമായ അനുസിത്താര സിനിമയില്‍ എത്തുന്നതിന് മുമ്ബേ വിവാഹിതയായിരുന്നു. വിവാഹത്തിന് ശേഷമാണ് ശരിക്കും പ്രണയിക്കാന്‍ സാധിക്കുന്നതെന്ന് താരം പറയുന്നു. കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ പഠിക്കുമ്ബോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത്. ഒന്നാം ക്ലാസിലാണോ മൂന്നിലാണോ എന്ന് ഓര്‍മ്മയില്ല.. ഒരു നോട്ട് ബുക്കിലെഴുതിയ പ്രണയലേഖനം തന്നത് സഹപാഠിയായിരുന്നു. പേടി കാരണം അത് അപ്പോള്‍ തന്നെ ടീച്ചര്‍ക്ക് കൊടുത്തു. പിന്നെ നല്ല കുട്ടിയായതു കൊണ്ട് നേരെ വീട്ടില്‍ വന്ന് മമ്മിയോടും പറഞ്ഞു. ഓ.. അത് സാരമില്ലെന്നായിരുന്നു മമ്മിയുടെ പ്രതികരണം ഒരുപാട് ആള്‍ക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് പറയുന്നതല്ലട്ടോ.. വിഷ്ണുവേട്ടനെ കാണുമ്ബോള്‍ ഒരു പ്രണയത്തിന് വേണ്ട എല്ലാ തോന്നലുകളും വണ്ടിയും പിടിച്ചുവരുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു.. ആ സംശയവും മനസ്സില്‍ വെച്ച്‌ മൂന്ന് വര്‍ഷം ഞാന്‍ വിഷ്ണുവേട്ടനെ പുറകെ നടത്തി. പിന്നെ കക്ഷി ഈ നടപ്പങ്ങ് നിര്‍ത്തിയാലോ എന്ന് പേടിച്ച്‌ പിടികൊടുത്തു. ഇപ്പോ രണ്ട് വര്‍ഷമായി കല്ല്യാണം കഴിഞ്ഞിട്ട്. എങ്കിലും അന്ന് നടന്ന കണക്ക് വിഷ്ണുവേട്ടന്‍ ഇപ്പോഴും പറയാറുണ്ട്. ഇരുപതാം വയസ്സില്‍ വിവാഹം കഴിഞ്ഞത് നേരത്തെ ആയിപ്പോയി എന്നൊന്നും തോന്നുന്നില്ല. കാരണം വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖം. ആരേയും പേടിക്കേണ്ടല്ലോ. ഇഷ്ടം പോലെ സംസാരിക്കാം. എപ്പോഴും കൂടെയുണ്ടാകും. പ്രേമിച്ചിരുന്ന സമയത്ത് മമ്മിയുടെ കൂടെ പുറത്തിറങ്ങുമ്ബോള്‍ കണ്ണുകള്‍ പരതാന്‍ തുടങ്ങും. ആള്‍ എവിടെയെങ്കിലുമുണ്ടോ എന്ന് നോക്കി. ആഗ്രഹിച്ചിരിക്കുന്ന സമയത്ത് ബൈക്കിലോ സ്കൂട്ടറിലോ വിഷ്ണുവേട്ടന്‍ മുന്നിലൂടങ്ങ് പോകും. കക്ഷി നമ്മളെ കണ്ടിട്ടുണ്ടാകില്ല. എന്നാലും കാണുമ്ബോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ട്.പിന്നെ എല്ലാവരുടേയും കണ്ണുവെട്ടിച്ച്‌ കൈമാറുന്ന കത്തുകള്‍. ഇതൊക്കെ എക്കാലവും പ്രണയം തുളുമ്ബുന്ന എന്റെ പ്രണയ രഹസ്യങ്ങളാണെന്ന് അനു സിത്താര പറയുന്നു.