പ്രണയ ദിനത്തില്‍ കാമുകന്മാര്‍ക്ക് താക്കീതുമായി കാളിദാസ്!!

273 14/02/2018 admin
img

പ്രണയ ദിനത്തില്‍ കാമുകന്മാര്‍ക്ക് താക്കീതുമായി കാളിദാസ്. അമ്മ പാര്‍വതി തകര്‍ത്തഭിനയിച്ച ഒരു സീന്‍ പങ്കുവച്ചുകൊണ്ടാണ് കാമുകന്മാര്‍ക്ക് ഒരു താക്കീത് കാളിദാസ് നല്‍കുന്നത്. ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ഈ കുഞ്ഞ് വീഡയോ ഏതായാലും വന്‍ ഹിറ്റായിട്ടുണ്ട്. പ്രിയദര്‍ശന്റെ അക്കരെയക്കരെയക്കരെയില്‍ പാര്‍വതിയും ശ്രീനിവാസനും അഭിനയിച്ച്‌ മനോഹരമാക്കിയ ഒരു രംഗമാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. "ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ.. "'എന്നു പറയുന്ന പാര്‍വതിയ്ക്ക് കോണ്‍സ്റ്റബിള്‍ വിജയന്‍ നല്‍കുന്ന ക്ലാസ് മറുപടിയാണ് വീഡിയോ. വിജയന്‍ സേതുലക്ഷ്മിയോട് പറയുന്നു: "കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു".