പ്രിയാ പ്രകാശിനെതിരെ പരാതി!!

275 14/02/2018 admin
img

ഹൈദരാബാദ്: മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് കാരണത്താല്‍ ഒരു അഡാര്‍ ലവിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു പറ്റം മുസ്ലീം യുവാക്കളാണ് പ്രിയക്കെതിരെ പരാതി നല്‍കിയത്. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്ബോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പബ്ളിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയാവുന്ന ഒരു പാട്ടാണിത് എന്ന് മനസ്സിലാക്കാതെയാണ് ഹൈദരാബാദിലുള്ള മുസ്ലീം യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.