ദമ്ബതികള്‍ക്ക് പരമാവധി രണ്ട് കുട്ടികള്‍ മതിയെന്ന നയം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കില്ലെന്ന് സുപ്രീം കോടതി. ഈ ആവിശ്യവുമായ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തള്ളി

363 09/03/2018 admin
img

ദമ്ബതികള്‍ക്ക് പരമാവധി രണ്ട് കുട്ടികള്‍ മതിയെന്ന നയം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കില്ലെന്ന് സുപ്രീം കോടതി. ഈ ആവിശ്യവുമായ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി തള്ളി. നയം രൂപീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തകന്‍ അനുപം വാജ്പേയിയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രണ്ടില്‍ കുടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു