സാമ്ബത്തിക ബാധ്യത സംബന്ധിച്ച്‌​ ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

158 10/03/2018 admin
img

ന്യൂഡല്‍ഹി: സാമ്ബത്തിക ബാധ്യത സംബന്ധിച്ച്‌​ ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ ആലോചന വേണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. സാമ്ബത്തിക ബാധ്യത വരുത്തിവെക്കുന്ന വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത്​ സംബന്ധിച്ച്‌​ കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. വന്‍കിട പദ്ധതികളും ഏറ്റെടുത്താലുണ്ടാകുന്ന ധനനഷ്ടം വര്‍ഷാവര്‍ഷം നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും. അതുകൊണ്ട് സാങ്കേതികമായ സാധ്യതകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരി​​െന്‍റ പരിശോധന അടക്കം നടന്നു കൊണ്ടിരിക്കുന്നതേയുള്ളു എന്നും തോമസ്​ ​െഎസക്​ പറഞ്ഞു.