ബിജെപി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ബിഡിജെഎസ്

202 10/03/2018 admin
img

തിരുവനന്തപുരം: ബിജെപി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ബിഡിജെഎസ്. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനമെന്ന് ബിഡിജെഎസ്. 14ന് ആലപ്പുഴയില്‍ ചേരുന്ന ബിഡിജെഎസ് യോഗം എന്‍ഡിഎ വിടുന്നതടക്കമുള്ള അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവര്‍ക്ക് 14 കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്ന വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ് തയ്യാറാകുന്നത്. കേന്ദ്രം വച്ച്‌ നീട്ടുന്ന ഒരു സ്ഥാനവും വേണ്ടെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുന്നണി വിടുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്നത് യോഗത്തില്‍ തീരുമാനിക്കും. എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിന് ഒരുപോലെയാണ്. ആരോടും വിരോധമില്ല. എന്‍ഡിഎ വിട്ട് തത്കാലം നിഷ്പക്ഷമായി നില്‍ക്കുമെന്നും എന്‍ഡിഎയിലുള്ള മറ്റ് ഘടകകക്ഷികളുടെ യോഗം വിളിച്ച്‌ ഭാവി പരിപാടി ആലോചിക്കുമെന്നും തുഷാര്‍ അറിയിച്ചു