മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ പരസ്യമായി അപമാനിച്ച്‌ നരേന്ദ്രമോദി!

345 10/03/2018 admin
img

അഗര്‍ത്തല: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ പരസ്യമായി അപമാനിച്ച്‌ നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിപ്ലവ് ദേവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് മോദി അദ്വാനിയെ അപമാനിച്ചത്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന വേദിയിലേക്കെത്തിയ മോദിയെ കണ്ട് അദ്വാനി എഴുന്നേറ്റ് നിന്ന് കൈകൂപ്പിയെങ്കിലും അത് കണ്ട ഭാവമില്ലാതെ മോദി മറ്റു നേതാക്കളെ അഭിവാദ്യം ചെയ്യുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ അദ്വാനിയെ മാത്രമാണ് മോദി കണ്ടില്ലെന്ന് നടിച്ച്‌ അപമാനിച്ചത്. രാഷ്ട്രീയ ഗുരു കൂടിയായ അദ്വാനിയെ മോദി അവഗണിച്ചതിനെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് പോലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മോദിയുടെ അഹങ്കരമാണ് നടപടിയിലൂടെ നിന്ന് വ്യക്തമായതെന്ന് ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെടുന്നു.