പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കുടുങ്ങി കെ.എസ്.ആര്‍.ടി.സി!

230 10/03/2018 admin
img

തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സി. പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായിട്ടാണ് സൂചന. വായ്പയ്ക്കായി കെ.എസ്.ആര്‍.ടി.സി സമീപിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ് പി.എന്‍.ബി. ദീര്‍ഘകാല വായ്പ അടിസ്ഥാനത്തില്‍ 3,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. ഇതില്‍ 750 കോടി രൂപ പി.എന്‍.ബിയില്‍നിന്നുമാണ്. എന്നാല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ പി.എന്‍.ബി വായ്പാ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് സൂചന. മാര്‍ച്ച്‌ ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷക്കാണ് പി.എന്‍.ബി തട്ടിപ്പ് തിരിച്ചടിയായത്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പില്‍ നഷ്ടമാവുകയും അതില്‍ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തില്‍ മറ്റിടപാടുകള്‍ക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം ഗൗരവമുള്ള പ്രശ്നമുണ്ടെന്ന് ബാങ്ക് അറിയിച്ചിട്ടില്ലെന്നും വായ്പാ നടപടിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് അറിയിച്ചു.