തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം കൊലപതാകമെന്ന ആരോപണവുമായി ഇംഗ്ലീഷ് മാധ്യമം

216 13/03/2018 admin
img

ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം കൊലപതാകമെന്ന ആരോപണവുമായി ഇംഗ്ലീഷ് മാധ്യമം. സുനന്ദ പുഷ്കറിനെ കൊലപ്പെടുത്തിയതാണെന്നും ഇക്കാര്യം അന്വേഷണത്തിന്റെ തുടക്കം മുതല്‍ അന്വേഷണ സംഘത്തിന് അറിയാവുന്നതാണെന്നും ഇംഗ്ലീഷ് മാധ്യമമായ ഡി.എന്‍.എ ആരോപിക്കുന്നു. സുനന്ദയുടെ മൃതദേഹം ഹോട്ടല്‍ ലീല പാലസില്‍ കണ്ടെത്തിയ അന്ന് തന്നെ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നതായാണ് പത്രത്തിന്റെ ആരോപണം. മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മ്മ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് വാര്‍ത്ത. കൊലപാതക കേസ് എടുത്ത് അന്വേഷിക്കാന്‍ അന്ന് തന്നെ സരോജിനി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് എസ്.ഡി.എം നിര്‍ദ്ദേശം നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതക സാധ്യത ശരിവയ്ക്കുന്നു. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളും ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഡി.എന്‍. എ റിപ്പോര്‍ട്ട് പറയുന്നു. സുനന്ദയുടെ ശരീരത്തില്‍ പതിനഞ്ചോളം മുറിവുകളാണ് കണ്ടെത്തിയ ഇവ മരണകാരണമല്ല. എന്നാല്‍ 12-ാമത്തെ മുറിവ് കടിയേറ്റുണ്ടായതാണ്. പത്താമത്തെ മുറിവ് ഇന്‍ജക്ഷന്‍ കുത്തിയതിന്റെ പാടും. ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയ പതിനഞ്ചോളം മുറിവുകള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ പഴക്കമുണ്ടായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. തരൂരും സുനന്ദയും തമ്മില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണമാണിതെന്ന് തരൂരിന്റെ പി.എ സരെയ്ന്‍ സിംഗിനെ ഉദ്ധരിച്ച്‌ അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണ ഡല്‍ഹി റേഞ്ച് ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗിയക്കും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും കൈമാറി.