കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു പെന്‍ഷന്‍ കിട്ടാത്തത് അവരുടെ കര്‍മഫലം കൊണ്ടാണെന്നു കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ

215 13/03/2018 admin
img

പത്തനാപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു പെന്‍ഷന്‍ കിട്ടാത്തത് അവരുടെ കര്‍മഫലം കൊണ്ടാണെന്നു കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എ. യൂണിയന്‍ നേതാക്കള്‍ പലരും ജോലി ചെയ്യാറില്ല. കൈ കാണിച്ചാല്‍ പോലും യാത്രക്കാരെ കയറ്റാതെ പായുകയാണു ബസുകളെന്നും ഗണേശ് കുമാര്‍ പറഞ്ഞു. ജനങ്ങളോടു ധിക്കാരത്തോടു പെരുമാറുന്ന ജീവനക്കാരും ഉദ്യോഗസ്ഥരുമാണു കെഎസ്‌ആര്‍ടിസിയുടെ ശാപമെന്നും മുന്‍ ഗതാഗതമന്ത്രി കൂടിയായ ഗണേശ്കുമാര്‍ പറഞ്ഞു.