മിന്നും വിജയം കൈവരിച്ച്‌ അധികാരത്തില്‍ എത്തിയ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍എസ്‌എസ്

96 12/04/2018 admin
img

ലഖ്‌നൗ: മിന്നും വിജയം കൈവരിച്ച്‌ അധികാരത്തില്‍ എത്തിയ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍എസ്‌എസ്. ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തില്‍ മരികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നാണ് വിമര്‍ശനം. യോഗിയുടെ തീരുമാനങ്ങളില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അതൃപ്തി ഉയരുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി ആര്‍എസ്‌എസ് എത്തിയിരിക്കുന്നത്. യോഗിക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും മുതിര്‍ന്ന ആര്‍എസ്‌എസ് നേതാക്കള്‍ വിലയിരുത്തി. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് പുറമെ മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രിമാരും ആര്‍എസ്‌എസ് പ്രതിനിധി സംഘത്തോട് പറഞ്ഞു. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമാണ് തീരുമാനമെടുക്കുന്നതെന്ന് കേശവ് പ്രസാദ് മൗര്യ, ദീനേഷ് ശര്‍മ എന്നിവര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. സംസ്ഥാനത്തെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്. യോഗി ജോലിചെയ്യുന്ന ഗോരഖ്പുരിലെ മഠമുള്ള വാര്‍ഡും ലോക്‌സഭാ മണ്ഡലവും നഷ്ടമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്ക് മാത്രമാണെന്നും ആരോപണമുയരുന്നുണ്ട്.