കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!

29 12/04/2018 admin
img

തിരുവനന്തപുരം ; കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലന്നും ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും പിണറായി വിജയന്‍ പറ‍ഞ്ഞു. ശ്രീജിത്തിന്‍റെ മരണത്തില്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം. ജൂഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഭീ​ക​ര​മാ​യ പോ​ലീ​സ് മ​ര്‍​ദ​ന​ത്തി​ന്‍റെ ഇ​ര​യാ​ണ് ശ്രീ​ജി​ത്ത്.മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ സ​ര്‍​വീ​സി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​ണം. അ​വ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കണം. ശ്രീ​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​ര്‍ ത​ന്നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​തി​നാ​ല്‍ സി​റ്റിം​ഗ് ജ​ഡ്ജി ത​ന്നെ കേ​സ​ന്വേ​ഷി​ക്ക​ണമെന്നും മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം വെ​ടി​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.