സോണിയുടെ A സീരിസ് മിറര്‍ലെസ് ക്യാമറകളുടെ ശ്രേണിയില്‍ ഏറ്റവും പുതിയ അംഗമായി A7III എത്തി

94 12/04/2018 admin
img

സോണിയുടെ A സീരിസ് മിറര്‍ലെസ് ക്യാമറകളുടെ ശ്രേണിയില്‍ ഏറ്റവും പുതിയ അംഗമായി A7III എത്തി. 2,000 ഡോളറാണ് ക്യാമറയുടെ വില. സെക്കന്‍ഡില്‍ 10 ഫ്രെയിം വച്ച്‌, പരിപൂര്‍ണ്ണമായും നിശബ്ദമായി (ഇലക്‌ട്രോണിക് ഷട്ടര്‍) ഷൂട്ട് ചെയ്യാന്‍ പുതിയ സോണി A7 III സാധിക്കും. ലോകത്തെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍ നിര്‍മാതാക്കളായ സോണിയുടെ മികച്ച സെന്‍സറുകളില്‍ ഒന്നാണ് A7 III ലുമുള്ളത്. പുതിയ ക്യാമറയ്ക്ക് ISO 50 204,800 വരെ ലഭിക്കും. ഫ്രെയ്മില്‍ മുഴുവനായി കിട്ടുന്ന ഫെയ്‌സ് ഡിറ്റക്ഷനാണ് മറ്റൊരു ഫീച്ചര്‍. ഐ ഡിറ്റക്ഷനും ക്യാമറയിലുണ്ട്. 5സ്റ്റോപ് വരെ ഹാന്‍ഡ് ഹോള്‍ഡബിളാണ്. 5ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനാണ് മറ്റൊരു ഫീച്ചര്‍. രണ്ടു മെമ്മറി കാര്‍ഡുകള്‍ സ്വീകരിക്കുന്ന ക്യാമറയില്‍ മികച്ച ബാറ്ററി ലൈഫാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. മികച്ച ഇലക്‌ട്രോണിക് വ്യൂഫൈന്‍ഡര്‍ ക്യാമറയില്‍ സ്റ്റീരിയോ റെക്കോഡിങ് ഉണ്ട്.