ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ സഹപ്രവര്‍ത്തകനായ ആര്‍എസ്‌എസ് നേതാവ് പീഡിപ്പിച്ചു

72 13/04/2018 admin
img

തിരുവനന്തപുരം : ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ സഹപ്രവര്‍ത്തകനായ ആര്‍എസ്‌എസ് നേതാവ് പീഡിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട് കാട്ടാക്കട കെ.എസ്.ഇ.ബി ജീവനക്കാരനായ ആര്‍എസ്‌എസ് നേതാവ് പ്രവീണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചു പ്രവീണ്‍ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന അറിഞ്ഞപ്പോള്‍ പ്രവീണ്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.യുവതിയുടെ മൊഴിയെ തുടര്‍ന്ന് ആര്യങ്കോട് പോലീസാണ് കേസെടുത്ത് ആര്യങ്കോട് മൈലച്ചല്‍ സ്വദേശി പ്രവീണിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്. യുവതി ഗര്‍ഭിണി ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.