അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം!

47 13/04/2018 admin
img

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകന്‍. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം ആണ്. തൊണ്ടു മുതലും ദൃക്‌സാക്ഷിയും ടേക് ഓഫ്, ആളൊരുക്കം, ഭയാനകം എന്നിവയെ ജൂറി പ്രശംസ കൊണ്ട് മൂടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നി ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് ഫഹദ് ഫാസിലിന് പുരസ്‌ക്കാരം ലഭിച്ചത്. ഇരു ചിത്രങ്ങളിലും ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെയ്ക്കുന്നത്. കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലവ് ജെനസിസിന് ലഭിച്ചു. ആദിവാസി ഗോത്രമായ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്. സിനിമാ അവാര്‍ഡുകള്‍ ഇങ്ങനെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം മികച്ച നടി ശ്രീദേവി- മോം മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത) മികച്ച സഹനടന്‍- ഫഹദ് ഫാസില്‍ മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം) മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്. പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് 'സ്ലേവ് ജെനസിസ്'. മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി) പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്‍) മികച്ച ബംഗാളി ഫിലിം- മയൂരക്ഷി മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍ മികച്ച തമിഴ് ചിത്രം- ടു ലെറ്റ് മികച്ച തെലുഗ് ചിത്രം- ഗസ്സി അറ്റാക്ക് മികച്ച കൊറിയോഗ്രഫി- ഗണേശ് ആചാര്യ മികച്ച എഫക്‌ട്സ്- ബാഹുബലി 2 മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ) മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍ മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം) മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജ് (ടേക്ക് ഓഫ്) എഡിറ്റിങ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍) മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം) മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം) മികച്ച ഗായിക- സാക്ഷ ത്രിപതി മികച്ച ഗായകന്‍- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)