കനത്ത കാറ്റിനും മഴയ്ക്കും സാധ്യത!

114 13/04/2018 admin
img

തിരുവനന്തപുരം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം. 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ചിലയിടങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.