കാശ്മീരിലെ കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി അസിഫ ബാനുവിന്‍റെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി

207 13/04/2018 admin
img

ന്യൂഡല്‍ഹി: കാശ്മീരിലെ കത്തുവയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി അസിഫ ബാനുവിന്‍റെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി. കത്തുവ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അഭിഭാഷകര്‍ കുറ്റവാളികള്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിന് പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അസിഫയുടെ കുടുംബത്തിന്‍റെ അഭിഭാഷകയ്ക്കുനേരെ ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബി. എസ് സലാത്തി തന്നെ ഭീഷണിപ്പെടുത്തിയതായി അഭിഭാഷക ദീപിക രജാവത്ത് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അസിഫയുടെ കൊലപാതകത്തെക്കുറിച്ചുള്ള കേസ് സുപ്രീം കോടതി സ്വയം പരിശോധിക്കാന്‍ തയ്യാറാകുന്നത്