കശ്മീരില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ സൈനീകന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നതായി സംശയം

112 17/04/2018 admin
img

ശ്രീനഗര്‍: കശ്മീരില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ സൈനീകന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നതായി സംശയം. 12 ജമ്മു കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ശിപായിയായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ ആണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നത്. മറ്റ് മൂന്നു യുവാക്കള്‍ക്കൊപ്പം ഇയാള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി വിവരം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. കാണാതായ സൈനീകന്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം ഹിസ്ബുള്‍ മുജാഹിദിന്‍ പുറത്തു വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇയാള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്നും പോലീസ് പറഞ്ഞു. ഏപ്രില്‍ 12ന് ഷോപിയാനിലെ സ്വന്തം ഗ്രാമത്തിലെത്തിയ ഇയാളെ 14 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പിതാവ് മുഹമ്മദ് സുല്‍ത്താന്‍ മിര്‍ മകനെ കാണാനില്ലെന്ന് കാണിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിഹാറിലെ കത്തിഹാറിലാണ് മീര്‍ ഇദ്രിസ് ജോലി ചെയ്തിരുന്നത്. ഇയാള്‍ക്ക് ജാര്‍ഖണ്ഡിലേയ്ക്ക് സ്ഥലം മാറ്റമായിരുന്നെന്നും ഇതില്‍ അസന്തുഷ്ടനായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.