കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്!

187 17/04/2018 admin
img

കൊച്ചി; സംസ്‌ഥാന കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് കളമൊരുക്കി കെ മുരളീധരന്‍ രംഗത്ത്‌. മുരളീധരന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പിന്റെ ആദ്യയോഗം കൊച്ചിയില്‍ നടന്നു. രെമേശ്‌ ചെന്നിത്തലക്കെതിരെയാണ്‌ പുതിയ ഗ്രൂപ്പ്‌. കോണ്‍ഗ്രസ്‌ ഐയിലെ അസംതൃപ്തരായ ഒരുകൂട്ടം പ്രവര്‍ത്തകരാണ്‌ പുതിയ ഗ്രൂപ്പിന്‌ പിന്നില്‍ .ഇതോടെ വിശാല ഐ ഗ്രൂപ്പില്‍ ഉള്ളവരില്‍ പലരും കളം മാറ്റി പുതിയ ഗ്രൂ്പ്പിലെത്തുമെന്ന്‌ കരുതുന്നു. കരുണാകരനൊപ്പം കോണ്‍ഗ്രസ്‌ വിട്ട്‌ ഡിഐസിരൂപീകരിച്ചവരും പുതിയ ഗ്രപ്പലിലെത്തുമെന്ന്‌ കരുതുന്നു. ചെന്നിത്തലക്ക് കീ‍ഴില്‍ ഐ ഗ്രൂപ്പ് സംതൃപ്തരല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എ ഗ്രൂപ്പിന് മുന്നില്‍ മുട്ടിടിച്ച്‌ നില്‍ക്കേണ്ട അവസ്ഥയാണ് പലപ്പോ‍ഴും ഐ ഗ്രൂപ്പിന്. വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്ളും മന്ദീഭവിച്ച അവസ്ഥയിലാണ്.ഈ സാഹചര്യം മുതലെടുക്കാനാണ്‌ കെ മുരളീധരന്റെ ശ്രമം