രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

132 17/04/2018 admin
img

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ ട്വീറ്റ്. ചിലയിടങ്ങളില്‍ മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി തന്റെ ട്വീറ്റില്‍ പറഞ്ഞു. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധാ, യു പി, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് എ ടി എമ്മുകളില്‍ പണമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഉത്സവസീസണില്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. മുന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചു. കൂടുതല്‍ ഇടങ്ങളില്‍ നിന്ന് പണം എത്തിക്കാന്‍ ശ്രമിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം ഉന്നതതലസമിതി രൂപീകരിക്കുകയും ചെയ്തു.