നടനും സംവിധായകനുമായ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നു!

136 15/05/2018 admin
img

നടനും സംവിധായകനുമായ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നു. വര്‍ക്കിങ് ക്‌ളാസ് ഹീറോ എന്ന പേരിലുള്ള തങ്ങളുടെ ആദ്യ സംരംഭത്തെക്കുറിച്ച്‌ ദിലീഷ് തന്നെയാണ് ഫേസ്‌ബുക്കില്‍ കുറിച്ചത്. മാത്രമല്ല പുതിയ നിര്‍മ്മാണ കമ്ബനിയുടെ കീഴിലുള്ള ആദ്യ ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടു. മധുനാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന കുമ്ബളങ്ങി നൈറ്റ്സാണ് ഇരുവരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.ഷൈന്‍ നിഗം, സൗബിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിര്‍മ്മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാണ്.