നായികാ വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ പീഡിപ്പിച്ചു ; യുവനടി

140 15/05/2018 admin
img

ചെന്നൈ: കാസ്റ്റിങ് കൗച്ചും, സിനിമാ രംഗത്തു നിന്നുള്ള പീഡനവും തുറന്നു പറഞ്ഞ് നടിമാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെയുുള്ളവര്‍ രംഗത്തെത്തുമ്ബോള്‍ ഈ പീഡനം കുറയും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ വീണ്ടും ലൈംഗികാതിക്രമം. യുവനടിയാണ് പീഡനാരോപണവുമായി രംഗത്തെത്തയിരിക്കുന്നത്. നായിക വേഷം വാഗ്ദാനം ചെയ്ത് മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കുന്താര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ മൂന്നു പേര്‍ക്കെതിരെയും നടി പരാതി നല്‍കി. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ മൂന്നു പേരെയും അറസറ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. തെന്നിന്ത്യയില്‍ നിരവധി നടിമാരാണ് അടുത്ത കാലത്ത് കാസ്റ്റിങ് കൗച്ച്‌ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. തെലുങ്കില്‍ നടി ശ്രീറെഡ്ഡി നടത്തുന്ന പോരാട്ടങ്ങള്‍ രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യുവനടിയും രംഗത്തെത്തിയിരിക്കുന്നത്.