ശ്രീലങ്കയിലെ വിജയ് ഫാന്‍സ് സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി രംഗത്ത്!

134 15/05/2018 admin
img

ശ്രീലങ്ക: ശ്രീലങ്കയിലെ വിജയ് ഫാന്‍സ് സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി രംഗത്ത്. സിവില്‍ വാര്‍ സമയത്ത് കാണാതായവര്‍ക്ക് വേണ്ടി കഴിഞ്ഞ 444 ദിവസമായി നടത്തി വരുന്ന സമരത്തിന് ശക്തി പകര്‍ന്നാണ് വിജയ് ഫാന്‍സ് സമരത്തിനൊപ്പം ചേര്‍ന്നത്. മാതൃദിനത്തില്‍ കാണാതായ അമ്മമാര്‍ക്കു വേണ്ടി വന്‍ മനുഷ്യ ചങ്ങലയും തീര്‍ത്തു. കാണാതായവര്‍ക്കു വേണ്ടി ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് വന്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദേശീയ ശ്രദ്ധ നേടി വിജയ് ഫാന്‍സ് എത്തിയിരിക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സമര രംഗത്ത് കാണുമെന്നും ഇവര്‍ വ്യക്തമാക്കി.