നവമാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ നിന്നും താത്കാലികമായി വിടപറയുന്നതായി ട്വീറ്റ് ചെയ്തു

139 15/05/2018 admin
img

ന്യൂഡല്‍ഹി: നവമാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ നിന്നും താത്കാലികമായി വിടപറയുന്നതായി ട്വീറ്റ് ചെയ്തു. സുനന്ദപുഷ്‌കര്‍ കേസില്‍ ശശീതരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും താത്കാലികമായി വിടപറയുന്നതായി അറിയിച്ചത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ തന്നെയായിരുന്നു ഇത്തവണ താത്കാലികമായി വിട്ടുനില്‍ക്കുന്ന ട്വീറ്റും തരൂര്‍ അറിയിച്ചത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തന്റെ നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ കടിച്ചാല്‍ പൊട്ടാത്ത ട്വീറ്റിലെ വാക്കിന്റെ അര്‍ത്ഥം പിന്നീട് തരൂര്‍ തന്നെവ്യക്തമാക്കുകയായിരുന്നു.