ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവനടി അപര്‍ണബാലമുരളി!

32 15/05/2018 admin
img

കൊച്ചി; ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവനടി അപര്‍ണബാലമുരളി. സെക്കന്റ് ക്ലാസ് യാത്രയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അപര്‍ണ മഹേഷിന്റെ പ്രതീകാരത്തിലൂടെയാണ് സിനിമയില്‍ ചുവടറുപ്പിക്കുന്നത്. കാമുകി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകവെയായിരുന്നു അപര്‍ണയുടെ വിമര്‍ശനം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സിനിമ നിരൂപണം പലപ്പോഴും വ്യക്തിഹത്യക്ക് വഴിയൊരുക്കുന്നുവെന്ന് നടി അപര്‍ണ ബാലമുരളി പറഞ്ഞു. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയിലടക്കം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തില്‍ മാറുന്നുണ്ടെന്നും ഇത് വേദനാജനകമാണെന്നും അപര്‍ണ പറഞ്ഞു. പലപ്പോഴും പലരും ചിത്രം കാണാതെയാണ് നിരൂപണം സോഷ്യല്‍ മീഡിയല്‍ ഇടുന്നത്. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓണ്‍ലൈന്‍ വിമര്‍ശകര്‍ നല്‍കാറില്ലെന്നും അപര്‍ണ കുറ്റപ്പെടുത്തി. പലരുടെയും ദീര്‍ഘനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനെ കണ്ണടച്ച്‌ വിമര്‍ശിക്കുമ്ബോള്‍ അത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കും. ഒരേ സമയം അഷ്‌കറിന്റെയും ആസിഫിന്റെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു. കാമുകിയില്‍ നായകനായ അഷ്‌കര്‍ അലി, നിര്‍മ്മാതാവ് ഉമേഷ് ഉണ്ണിത്താന്‍, ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങള്‍ അവതരിപ്പിച്ച കാവ്യ സുരേഷ്, ഡെയ്ന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രേക്ഷകരില്ലാതെ താരങ്ങളിലെന്ന് അഷ്‌കര്‍ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഏറെക്കാലം ആഗ്രഹിച്ച മേഖലയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. താരങ്ങള്‍ സ്‌ക്രീനില്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ അനുകരിക്കണമെന്ന് ഒരാളും ആഗ്രഹിക്കില്ലെന്നും അഷ്‌കര്‍ പറഞ്ഞു.