കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ സമയം അനുവദിച്ച്‌ ഗവര്‍ണര്‍!

37 15/05/2018 admin
img

ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ സമയം അനുവദിച്ച്‌ ഗവര്‍ണര്‍. രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്താനെത്തിയ ബി.ജെ.പി നേതാക്കള്‍ക്കാണ് ഗവര്‍ണര്‍ ഇക്കാര്യം ഉറപ്പ് നല്‍കിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കാന്‍ ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി രാജ്ഭവനിലെത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ചരക്ക് ഗവര്‍ണറെ കാണാന്‍ കുമാരാസ്വാമി അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് മുമ്ബ് ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കി. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ തന്‍റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ വാഗ്ദാനം സ്വീകരിക്കുന്നതായി ജെ.ഡി.എസ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, പി.സി.സി അധ്യക്ഷന്‍ ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് ഗവര്‍ണറുടെ വസതിയിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് സിദ്ദരാമയ്യ രാജി സമര്‍പിക്കാനായി രാജ്ഭവനിലെത്തിയത്. ഉപാധിരഹിത വാഗ്ദാനമാണ് ജനതാദളിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ജെ.ഡി.എസിന് തീരുമാനിക്കം. വൈകീട്ട് കോണ്‍ഗ്രസ് - ജെ.ഡി.എസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമെ അന്തിമ തീരുമാനത്തിലെത്തുകയുള്ളു.