തെന്മലയ്ക്കടുത്തു പതിനാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി!

126 16/05/2018 admin
img

കൊല്ലം: തെന്മലയ്ക്കടുത്തു പതിനാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയ അഞ്ചുപേര്‍ക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഒരാളെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരുഫാമില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. പെണ്‍കുട്ടിയേയും കുടുംബത്തേയും അതിര്‍ത്തി ഗ്രാമത്തില്‍ എത്തിച്ചയാളെയാണ് അറസ്റ്റ് ചെയ്തത് എന്നു സൂചന. രണ്ടു ദിവസം മുമ്ബായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസാണ് പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ വിവരം അറിയുന്നത്. തെന്മറ പുളിയാറില്‍ നിന്നാണു പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു വിവരം വൈദ്യ പരിശോധയിലൂടെ സ്ഥിരീകരിച്ചു. കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്.