ഹര്‍ത്താലില്‍ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു

122 16/05/2018 admin
img

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ സംസ്ഥാനത്തെക്കുറിച്ച്‌ തെറ്റായ ധാരണകള്‍ ഉണ്ടാക്കുമെന്നുണ്ട്. ഇതിന് പുറമെ കൂടുതല്‍ റേഷന്‍ വിഹിതം ലഭ്യമാക്കാന്‍ നിവേദക സംഘത്തെ അയയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ട്. അന്ത്യോദയ, അന്നയോജന ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കുന്നതിനും കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് സര്‍വകക്ഷിയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രതാനിയമം വരുന്നതോടെ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഒപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.